March 30, 2026

മോഷണം, എട്ട് പവൻ സ്വർണാഭരണം നഷ്ടപ്പെട്ടെന്ന് പരാതി.

  • March 30, 2026
  • 0 min read

ആലുവ പട്ടാപ്പകൽ വീട്ടുകാർ പുറത്തുപോയ രണ്ട് മണിക്കൂറിനിടയിൽ വാതിൽ കുത്തിതുറന്ന് എട്ട് പവൻ സ്വർണാഭരണം കവർന്നു. ചാലക്കൽ മോസ്കോ താഴത്തങ്ങാടി വീട്ടിൽ നിഷാദ് ജലീലിന്റെ വാടക വീട്ടിലാണ് കവർച്ച നടന്നത്.ഇന്നലെ ഉച്ചക്ക് 11.45നും 1.50നും മദ്ധ്യേയാണ് കവർച്ച നടന്നത്. കീഴ്മാട് സൊസൈറ്റിപ്പടിയിൽ താമസിക്കുന്ന ബന്ധുവിന്റെ വീടുമാറി താമസത്തിന് നിഷാദും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ഉച്ചക്ക് 11.45ന് പോകുകയും തിരികെ 1.50ന് എത്തുകയും ചെയ്തു. പിൻവശത്തെ ഫൈബർ വാതിൽ തുറന്ന നിലയിൽ കണ്ടതിനെ തുടർന്ന് അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. ഫ്രിഡ്ജിന്റെ മുകളിലിരുന്ന താക്കോൽ എടുത്താണ് അലമാര തുറന്നത്. അലമാരയിലെ ലോക്കർ പൂട്ടിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *