March 30, 2026

വെടിക്കെട്ടു സാമഗ്രികൾ റോഡിൽവീണുലോറികയറി അമിട്ട് പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്.

  • March 30, 2026
  • 0 min read

തൃശൂർ കാവശ്ശേരി പൂരത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി നടക്കുന്ന സാമ്പിൾ വെടിക്കെട്ടിനായി കൊണ്ടുപോകുന്ന മിനിലോറിയിൽനിന്ന് വെടിക്കെട്ടു സാമഗ്രികൾ റോഡിൽ വീണ് പൊട്ടി രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.റോഡിൽ വീണ സാധനങ്ങൾ വണ്ടിയുടെ ക്ലീനർ എടുക്കുന്നതിനിടെ റോഡിലൂടെ വന്ന ലോറി കയറി അമിട്ട് പൊട്ടിതെറിക്കുകയായിരുന്നു. ക്ലീനർ വിബിനേഷിനും സമീപത്ത് നിൽക്കുകയായിരുന്ന നാട്ടുകാരനായ അനൂപിനും പരിക്കേറ്റു. അനൂപിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *