March 29, 2026

ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവിന് ഗുരുതരമായി പരിക്ക്

  • March 29, 2026
  • 0 min read

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി അണേല സ്വദേശി ആദർശിനാണ് (40) പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലരയോടെ കൊയിലാണ്ടി എൽഐസി ഓഫീസിന് മുൻവശത്തായിരുന്നു നടുക്കുന്ന അപകടം നടന്നത്.റോഡരികിലെ വലിയ പേരാലിന്റെ കൊമ്പ് അപ്രതീക്ഷിതമായി ആദർശ് സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. ബൈക്ക് യാത്രക്കാരന്റെ ദേഹത്തേക്കാണ് മരക്കൊമ്പ് നേരിട്ട് പതിച്ചത്. അപകടം നടന്നയുടൻ നാട്ടുകാരും മറ്റ് വാഹനയാത്രികരും ചേർന്ന് ആദർശിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന സമയത്ത് നിരവധി ആളുകൾ മരത്തിന് സമീപത്തും റോഡിലുമുണ്ടായിരുന്നു. മരക്കൊമ്പ് ഒടിയുന്ന ശബ്ദം കേട്ട് പലരും ചിതറിയോടിയതിനാലാണ് കൂടുതൽ ആളുകൾ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. റോഡരികിലെ പഴക്കം ചെന്ന മരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *