തിരഞ്ഞെടുപ്പ് പ്രകടനപത്രിക തമിഴക വെട്രി കഴകം ഞായറാഴ്ച പുറത്തിറക്കി.

ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് പ്രകടനപത്രിക തമിഴക വെട്രി കഴകം ഞായറാഴ്ച പുറത്തിറക്കി. യുവാക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള വിപ്ലവകരമായ വാഗ്ദാനങ്ങളാണ് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്.25 വയസ്സ് തികഞ്ഞ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കും. ബിരുദധാരികള്‍ക്ക് 4,000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 2,500 രൂപയുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.75 ശതമാനം തമിഴ് വംശജര്‍ക്ക് ജോലി നല്‍കുന്ന സ്വകാര്യ കമ്പനികള്‍ക്ക് സംസ്ഥാന ജിഎസ്ടിയില്‍ 2.5 ശതമാനം സബ്സിഡിയും വൈദ്യുതി നിരക്കില്‍ 5 ശതമാനം ഇളവും നല്‍കും. ഇത്തരം കമ്പനികള്‍ക്ക് സര്‍ക്കാര്‍ സംഭരണത്തില്‍ മുന്‍ഗണനയും ലഭിക്കും.സംസ്ഥാനത്തേക്കുള്ള മയക്കുമരുന്ന് ഒഴുക്ക് തടയാന്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരും. മയക്കുമരുന്ന് ഉപയോഗം മൂലം ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയാന്‍ കമ്മ്യൂണിറ്റി പോലീസിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. സ്‌കൂളുകളിലും കോളേജുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകള്‍ സ്ഥാപിക്കും.പന്ത്രണ്ടാം ക്ലാസ് മുതല്‍ പിഎച്ച്ഡി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാത്ത വിദ്യാഭ്യാസ വായ്പ ഉറപ്പാക്കും. സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ ഒഴിവുകളിലേക്കും കൃത്യമായ സമയക്രമം പാലിച്ച് നിയമനം നടത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും.തമിഴ്നാടിനെ ക്രിയേറ്റീവ് വ്യവസായങ്ങളുടെ ആഗോള ഹബ്ബാക്കി മാറ്റും. ഇതിനായി 1.50 ലക്ഷം സംരംഭകര്‍ക്ക് വിത്തുധനം നല്‍കുകയും 500 ‘ക്രിയേറ്റീവ് സ്‌കൂളുകള്‍’ സ്ഥാപിക്കുകയും ചെയ്യും.ഏപ്രില്‍ 23-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലുമുള്ള സ്ഥാനാര്‍ത്ഥികളെ വിജയ് പ്രഖ്യാപിച്ചു
