890 സ്ഥാനാര്‍ഥികളാണ് കേരളത്തിലുള്ളത്. 13 പേര്‍ മത്സരിക്കുന്ന കൊടുവള്ളിയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്.

കേരളത്തില്‍ നാമനിര്‍ദേശപത്രികള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി പിന്നിട്ടതോടെ പോരാട്ടചിത്രം തെളിഞ്ഞു. 890 സ്ഥാനാര്‍ഥികളാണ് കേരളത്തിലുള്ളത്. 13 പേര്‍ മത്സരിക്കുന്ന കൊടുവള്ളിയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. മഞ്ചേശ്വരത്ത് 2021ല്‍ ആറുപേരാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ 11 പേരാണ് മത്സ രംഗത്തുള്ളത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ 11 സ്ഥാനാര്‍ത്ഥികള്‍ വീതമാണുള്ളത്.
സ്വതന്ത്രസ്ഥാനാര്‍ഥികള്‍ക്കടക്കം തെരഞ്ഞെടുപ്പ് കമീഷന്‍ ചിഹ്‌നവും അനുവദിച്ചു. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ രമയ്ക്ക് ടെലിവിഷന്‍ ചിഹ്നമാണ് അനുവദിച്ചത്. ഫുട്ബാള്‍ ചിഹ്‌നമായി അനുവദിക്കണമെന്ന് രമ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഗോവയിലെ രാഷ്ട്രീയപാര്‍ട്ടിയുടെ ചിഹ്‌നമായതിനാലാണ് അത് അനുവദിക്കാതിരുന്നത്.അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന് തെങ്ങിന്‍ തോപ്പ് ചിഹ്നമായി അനുവദിച്ചു.പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്രന്‍ എന്‍എംആര്‍ റസാഖിന് കുടം ചിഹ്നമാണ് കിട്ടിയത്.കോഴിക്കോട് സൗത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഹമ്മദ് ദേവര്‍കോവിലിന് ഗ്ലാസ് ചിഹ്നം കിട്ടിയില്ല.ബക്കറ്റ് ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന് ഗ്യാസ് സിലിണ്ടറാണ് ചിഹ്നമായി കിട്ടിയത്.
ചിഹ്‌നത്തിന്റെ കാര്യത്തില്‍ എ.കെ ശശീന്ദ്രനാണ് വലിയ തിരിച്ചടിയേറ്റത്. ക്ലോക്ക് ചിഹ്‌നം ശശീന്ദ്രന് ലഭിച്ചില്ല. എകെ ശശീന്ദ്രന്‍ മത്സരിച്ച ക്ലോക്ക് ചിഹ്നം ഇത്തവണ അജിത്ത് പവര്‍ വിഭാഗം സ്ഥാനാര്‍ഥി പി കെ ശശീന്ദ്രനാണ് കിട്ടിയത്.തിരുവനന്തപുരം സെന്‍ട്രലിലെ യുഡിഎഫ് സ്ഥാനാര്‍ഥി സിപി ജോണിന് ചിഹ്നമായി കപ്പലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുധീര്‍ കരമനയ്ക്ക് ക്യാമറയും ചിഹ്നമായി അനുവദിച്ചു.പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോസ്റ്റാണ് ചിഹ്നം. തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദന് ഗ്യാസ് സിലിണ്ടറാണ് ചിഹ്നം.


