വാഹനാപകടം യാത്രക്കാരിയുടെ കൈ അറ്റ് തൂങ്ങി

കോട്ടയം: എം.സി റോഡിൽ കോട്ടയം ഏറ്റുമാനൂർ കാരിത്താസിൽ ഗ്യാസ് ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് യാത്രക്കാരിയായ സ്ത്രീയുടെ കൈ അറ്റു തൂങ്ങി. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പരിക്കേറ്റ സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. ഇന്ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്ത് നിന്ന് ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ ഗ്യാസ് കയറ്റിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരിയുടെ കൈ മുട്ടിന് മുകളിൽ വച്ച് അറ്റ് തൂങ്ങുകയായിരുന്നു. തുടർന്ന് ഇവരെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ കാരിത്താസ് ആശുപത്രി ജംഗ്ഷനിൽ ഗതാഗതം തടസപ്പെട്ടു. ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി

