March 26, 2026

ഇ എ രാജേന്ദ്രൻ അന്തരിച്ചു

  • March 26, 2026
  • 0 min read

പ്രമുഖ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. അസുഖബാധിതനായി ഏറെക്കാലമായിചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ ജന്മനാടായ തൃശ്ശൂർ തൃത്തല്ലൂരിൽ നടക്കുകളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, മീശമാധവൻ തുടങ്ങി നിരവധി സിനിമകളിൽ കാരക്ടർ വേഷത്തിലും വില്ലൻ വേഷത്തിലും തിളങ്ങി. സിനിമക്കും നാടകത്തിനും പുറമെ സീരിയലുകളിലും സജീവമായിരുന്നു അദ്ദേഹം. അറുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . സംസ്ഥാന ഹോട്ടികൾച്ചർ കോർപറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഒ മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയാണ് ഭാര്യ. മകൻ ദിവ്യദർശൻ സിനിമകളിൽ അഭിനയിക്കുന്നുണ്ട്.
 

Leave a Reply

Your email address will not be published. Required fields are marked *