March 25, 2026

ക്ഷീരകർഷകരുടെ കദനകഥ

  • March 25, 2026
  • 0 min read

കിഴക്കഞ്ചേരി :ഓരോ ക്ഷീര കർഷകന്റെയും ഒരു ദിവസം ആരംഭിക്കുന്നത് അതിരാവിലെ നാലര മണി മുതലാണ്.നാലരമണിക്ക് തൊഴുത്തിൽ കയറി ചാണകം മാറ്റി പശുവിനെ കുളിപ്പിച്ച് കറന്ന് പാൽ സംഘത്തിൽ എത്തിച്ച് തിരിച്ച് വന്ന് പശുവിനുള്ള തീറ്റയും വെള്ളവും കൊടുത്തു കഴിഞ്ഞാൽ വീണ്ടും പശുവിനുള്ള തീറ്റ തേടിയുള്ള കർഷകന്റെ യാത്ര തുടങ്ങുകയായി.പുല്ലു ശേഖരിച്ച് 11, 12 മണിയോടെ വീട്ടിലെത്തിഭക്ഷണം കഴിച്ച് വീണ്ടും ഉച്ചകഴിഞ്ഞ കറവയ്ക്കുള്ള പണി ആരംഭിക്കുകയായി.കറന്ന പാൽ സംഘത്തിൽ കൊടുത്തു തിരിച്ചുവന്നാൽ വീണ്ടും പശുവിനുള്ള വെള്ളം കൊടുക്കലും തീറ്റ കൊടുക്കലും ആയി അന്നത്തെ ദിവസം അവസാനിച്ചു.ഇത്രയും ത്യാഗം ചെയ്താൽ കർഷകന് സംഘത്തിൽ കിട്ടുന്നത് ആകട്ടെ ലിറ്ററിന് 38,39 രൂപ മാത്രം.ഒരു കുപ്പി വെള്ളത്തിന് 20 രൂപ കൊടുക്കേണ്ടി വരുമ്പോൾ ക്ഷീര കർഷകന്വിയർപ്പിന്റെ വില പോലുമില്ല മിനിമം 60 രൂപയെങ്കിലും ഒരു ലിറ്റർ പാലിന് കിട്ടണമെന്നാണ് നാളുകളായി കർഷകർ ആവശ്യപ്പെടുന്നതു.എത്ര മുറിവിളി കൂട്ടിയിട്ടും ക്ഷീരവകുപ്പും, സംസ്ഥാന സർക്കാരും ഇത് കണ്ടില്ലെന്ന് നടിക്കുന്നു.തിരഞ്ഞെടുപ്പിൽ ക്ഷീര കർഷകരുടെ സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്ന തരത്തിലാണ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.സംസ്ഥാന സർക്കാർ ക്ഷീര കർഷകരെ സംരക്ഷിച്ചില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ ശക്ത മായ തിരിച്ചടി ഉണ്ടാകുമെന്ന് ക്ഷീര കർഷകരുടെ സംഘടന മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *