March 24, 2026

ഇന്ത്യയിൽ ആവശ്യത്തിന് അസംസ്‌കൃത എണ്ണ സംഭരണമുണ്ട്, പ്രധാനമന്ത്രി

  • March 24, 2026
  • 0 min read

ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം ലോകമെമ്പാടും കടുത്ത ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നും ഇത് ഇന്ത്യയെ സംബന്ധിച്ചും ആശങ്കാജനകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്‍ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ ആഗോള വ്യാപാര പാതകളിലുണ്ടായ തടസ്സങ്ങള്‍ രാജ്യത്തെ പെട്രോള്‍, ഡീസല്‍, വളം എന്നിവയുടെ വിതരണത്തെ ബാധിക്കാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ അസംസ്‌കൃത എണ്ണയുടെ ആവശ്യത്തിന് സംഭരണമുണ്ടെന്നും വിതരണം തടസ്സമില്ലാതെ തുടരാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി രാജ്യത്തിന് ഉറപ്പുനല്‍കി. ഇന്ധനത്തിനായി ഒരു രാജ്യത്തെ മാത്രം അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *