March 24, 2026

യുദ്ധത്തിന് പ്രേരിപ്പിച്ചത് പ്രതിരോധ സെക്രട്ടറി: പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

  • March 24, 2026
  • 1 min read

വാഷിംഗ്ടണ്‍: ഇറാന്‍-അമേരിക്ക യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍, സൈനിക നടപടിക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്.ഇറാനെതിരെയുള്ള ആക്രമണത്തിന് തന്നെ പ്രേരിപ്പിച്ചത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണെന്ന് ട്രംപ് വെളിപ്പെടുത്തി. ടെന്നസിയില്‍ നടന്ന ചര്‍ച്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.ഇറാന്റെ ആണവായുധ മോഹങ്ങള്‍ തടയാന്‍ ഉടന്‍ സൈനിക നടപടി വേണമെന്ന് പീറ്റ് ഹെഗ്‌സെത്ത് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു. ‘പീറ്റ് ആണ് ആദ്യം ഇക്കാര്യം സംസാരിച്ചത്,’ ഹെഗ്‌സെത്തിനെ അരികിലിരുത്തി ട്രംപ് കൂട്ടിച്ചേര്‍ത്തു.എന്നാല്‍ യുദ്ധത്തിന്റെ കാരണങ്ങളെക്കുറിച്ച് ട്രംപ് ഭരണകൂടത്തിനുള്ളില്‍ ഇപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *