മക്ക പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ

ജിദ്ദ: മക്ക പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ ചൊവ്വയും ബുധനാഴ്ചയും (മാർച്ച് 24, 25) മിതമായതിൽ നിന്ന് ശക്തമായ മഴവരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിദ്ദ, ഖുലൈസ്, ബഹ്റ, റാബിഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ കൂടുതൽ ബാധിക്കാനിടയുള്ളത്.കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളെ മുൻനിർത്തി പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് നിർദേശിച്ചു. അധികൃതർ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.
