ഇന്ധനലഭ്യത ഉറപ്പാക്കി കേന്ദ്രം

ഡല്‍ഹി: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആഗോള ഊര്‍ജ്ജ വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തെ ഇന്ധന വിതരണം തടസ്സമില്ലാതെ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ധനലഭ്യത ഉറപ്പാക്കല്‍, കടല്‍മാര്‍ഗമുള്ള സുരക്ഷ, സംഘര്‍ഷമേഖലയിലെ ഇന്ത്യക്കാരുടെ സംരക്ഷണം എന്നിവയ്ക്കായി ബഹുമുഖ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.രാജ്യത്തെ എല്‍പിജി സിലിണ്ടര്‍ വിതരണം സാധാരണ നിലയിലായതായി പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു. 14.2 കിലോ എല്‍പിജി സിലിണ്ടറുകള്‍ 10 കിലോയായി കുറയ്ക്കുമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കികഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ 3.5 ലക്ഷം പുതിയ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് കണക്ഷനുകള്‍ നല്‍കി. സിലിണ്ടറുകളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ പിഎന്‍ജിയിലേക്ക് മാറുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. എല്‍പിജി സിലിണ്ടറുകളുടെ പരിഭ്രാന്തി മൂലമുള്ള ബുക്കിംഗ് 8.8 മില്യണില്‍ നിന്ന് 5 മില്യണായി കുറഞ്ഞു. വിതരണം സുസ്ഥിരമാണ്.പൂഴ്ത്തിവെപ്പ് തടയാന്‍ രാജ്യവ്യാപകമായി 37,000 റെയ്ഡുകള്‍ നടത്തി. 550 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 150-ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു
