March 24, 2026

മറ്റോരു പോർ മുഖം തുറക്കുമോ ലോകം കാത്തിരിക്കുന്നു

  • March 24, 2026
  • 1 min read

കൈയ്യിലുള്ള ആണവ ശേഖരത്തിൽ ഉൗറ്റം കൊണ്ട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തര കൊറിയയുടെ ആണവ പദവി ഇനി ‘തിരുത്താനാവാത്ത’ വിധം മാറ്റമില്ലാതെ തുടരുമെന്നും, അയല്‍രാജ്യമായ ദക്ഷിണ കൊറിയയെ രാജ്യത്തിന്റെ ‘ഏറ്റവും വലിയ ശത്രു’വായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്യോങ്യാങ്ങിലെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കിമ്മിന്റെ ഈ കടുത്ത പ്രഖ്യാപനങ്ങള്‍.രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ആണവായുധങ്ങള്‍ അനിവാര്യമാണെന്നും, ഒരു ആണവ രാഷ്ട്രമെന്ന നിലയിലുള്ള പദവിയില്‍ നിന്ന് ലോകത്ത് ആര് സമ്മര്‍ദ്ദം ചെലുത്തിയാലും പിന്നോട്ടില്ലെന്നും കിം പ്രഖ്യാപിച്ചു.2024-ന്റെ തുടക്കം മുതല്‍ ദക്ഷിണ കൊറിയയുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് ഉത്തര കൊറിയ പിന്മാറിയിരുന്നു. ദക്ഷിണ കൊറിയയെ ഒരു ‘സ്ഥിരം ശത്രു’വായി കാണുന്ന തരത്തില്‍ രാജ്യത്തിന്റെ ഭരണഘടനയില്‍ ഭേദഗതി വരുത്താനും നീക്കമുണ്ട്. ദക്ഷിണ കൊറിയന്‍ സിനിമകളും ഭാഷയും ഉള്‍പ്പെടെയുള്ള സംസ്‌കാരം രാജ്യത്ത് കര്‍ശനമായി നിരോധിക്കാനും കിം ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *