March 21, 2026

‘അബ്രസീവ് ട്രൂത്ത് ’ എന്ന കലാപ്രദർശനം ആരംഭിച്ചു.

  • March 21, 2026
  • 0 min read

ചാലക്കുടി /ചോല ആർട്ട് ഗാലറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘അബ്രസീവ് ട്രൂത്ത് ’ എന്ന കലാപ്രദർശനം ആരംഭിച്ചു.മാർച്ച് 19 മുതൽ 30 വരെ നടക്കുന്ന പ്രദർശനത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏഴ് കലാകാരന്മാരുടെ പെയിന്റിംഗുകളും ശിൽപങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്സൺ ആലിസ് ഷിബു പ്രദർശനം ഉദ്ഘാടനം ചെയ്തു. ചോല ആർട്ട് ഗാലറി ക്രിയേറ്റീവ് ഹെഡ് ഷാഹിദ് സാലി അധ്യക്ഷത വഹിച്ചു. പ്രദർശനത്തിന്റെ ക്യൂറേറ്ററായ ഡോ. ഷാജു നെല്ലായി ക്യൂറേറ്റോറിയൽ നോട്ട് അവതരിപ്പിച്ചു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എം.ജി.ബാബു മുഖ്യപ്രഭാഷണം നടത്തി.ചാലക്കുടി മുനിസിപ്പൽ കൗൺസിലർ ശ്രീമതി മേഴ്‌സി കെ.കെ, ചിത്ര കാരൻ കെ.കെ. ശശി, ശില്പി സുനിൽ തിരുവാണിയൂർ, സുരേഷ് മുട്ടത്തി, വിശ്വതി ചെമ്മന്തിട്ട, ശോഭരാജ് കെ.ആർ, അശ്വതി എന്നിവർ സംസാരിച്ചു. സുനിൽ എ.പി., ഹിമ ഹരിഹരൻ ,കെ.കെ.ശശി, സുനിൽ തിരുവാണിയൂർ,രശ്മി, ശോഭരാജ് കെ.ആർ, വിശ്വതി ചെമ്മന്തിട്ട എന്നീ ആർട്ടിസ്റ്റുകുടെ പെയിന്റിംഗുകളും ശില്പങ്ങളും ഉൾക്കൊള്ളുന്ന പ്രദർശനം 2026 മാർച്ച് 30 ന് സമാപിക്കും. ഗാലറിയിൽ സന്ദർശകർക്ക് സന്ദർശനം സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *