March 18, 2026

മെറിൻ ജോസഫിനെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ച് സംസ്ഥാന സർക്കാർ.

  • March 18, 2026
  • 0 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി ഭരണതലത്തിൽ നിർണായക മാറ്റങ്ങൾ തുടരുന്നതിനിടെ, മെറിൻ ജോസഫിനെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ച് സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് ഈ നിയമനം നടപ്പിലാക്കിയത്.ആദ്യം ടി. നാരായണനെ കോഴിക്കോട് കമ്മീഷണറായി നിയമിക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. എന്നാൽ പിന്നീട് പുറത്തിറക്കിയ ഉത്തരവിലാണ് മാറ്റം വരുത്തിയത്. തൃശൂർ റേഞ്ച് ഡിഐജിയായി മാറ്റിയ തോംസൺ ജോസ് ഇരിങ്ങാലക്കുട സ്വദേശിയായതിനെ തുടർന്നാണ് പുതിയ തീരുമാനം. തൃശൂർ റേഞ്ച് ഡിഐജിയായിരുന്ന ടി. നാരായണനെ തൃശൂരിൽ തന്നെ തുടരാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *