March 18, 2026

എസ് പി ബാലസുബ്രമണ്യം സ്മാരക പ്രഥമ സംഗീത ഭൂഷൺ പുരസ്കാരം മോഹൻ സിത്താരക്കും, ശ്രീകൃഷ്ണാമൃത പ്രഥമ പദ്മപ്രഭാ നാട്യ ഭൂഷൺ പുരസ്കാരം പത്മശ്രീ കലാമണ്ഡലം ക്ഷേമവതിക്കും

  • March 18, 2026
  • 1 min read

റിപ്പോർട്ട്‌ : എബിൾ സി അലക്സ്‌

ഗുരുവായൂർ :തിരുവനന്തപുരം കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് & കൾചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ഉപദേശക സമിതി അംഗമായിരുന്ന അന്തരിച്ച പ്രമുഖ ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന്റെ പേരിലുള്ള പ്രഥമ എസ് പി ബി സ്മാരക സംഗീത ഭൂഷൺ പുരസ്കാരം പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ മോഹൻ സിത്താരക്കും, ശ്രീകൃഷ്ണാമൃത പ്രഥമ പദ്മപ്രഭാ നാട്യ ഭൂഷൺ പുരസ്കാരം പ്രശസ്ത മോഹിനിയാട്ട നർത്തകി പത്മശ്രീ കലാമണ്ഡലം ക്ഷേമവതിക്കും സമ്മാനിക്കും .ചടങ്ങ് വയലാർ രാമ വർമ്മയുടെ മകൾ ഇന്ദുലേഖ വയലാർ ഉദ്ഘാടനം ചെയ്യും.കലാനിധി ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 12 ഞായറാഴ്ച ഗുരുവായൂർ ഭാസുരി ഇൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക പരിപാടിയിൽ ശ്രീകൃഷ്ണാമൃതം -വയലാർ സ്മൃതി മാധ്യമ പുരസ്‌കാരവിതരണവുംവിഷു കണിയും ,വിഷു കൈ നീട്ടവും വിഷു സദ്യയും പുരസ്‌ക്കര ജേതാക്കൾക്ക് നൽകുംകലാനിധി നാഗധ്വനി ഭജൻസും പ്രശസ്ത നർത്താകിയും സിനിമ സീരിയൽ താരം സരിഗ ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ദൃശ്യ വിരുന്നും, പ്രശ്‌ത ഗായകരും കലാനിധി പ്രതിഭകളും ചേർന്നോരൂ ക്കുന്ന ,സംഗീത നൃത്ത സാമന്വയവും നടക്കുമെന്ന് കലാനിധി ട്രസ്റ്റ്‌ ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ട്രസ്റ്റീ ഗീത രാജേന്ദ്രൻ വാർത്താ കുറിപ്പിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *