March 17, 2026

മോഹൻലാൽ പുറത്തിറക്കിയ ‘പ്രതിഛായ’ ട്രെയ്‌ലർ ശ്രദ്ധേയമായി; നിവിൻ പോളി ചിത്രം മാർച്ച് 26ന് റിലീസ്

  • March 17, 2026
  • 1 min read
മോഹൻലാൽ പുറത്തിറക്കിയ ‘പ്രതിഛായ’ ട്രെയ്‌ലർ ശ്രദ്ധേയമായി; നിവിൻ പോളി ചിത്രം മാർച്ച് 26ന് റിലീസ്

നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘പ്രതിഛായ’. സിനിമയുടെ ടൈറ്റിലും ട്രെയ്‌ലറും മോഹൻലാൽ പുറത്തിറക്കിയിരുന്നു. ഒരു പൊളിറ്റിക്കൽ ഡ്രാമ സ്വഭാവത്തിൽ പുറത്തുവരുന്ന സിനിമയുടെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു.ചിത്രം മാർച്ച് 26 ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. നിവിൻ പോളി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. കേരളം ഏറെ ചർച്ചചെയ്ത പല വിവാദങ്ങളും ട്രെയിലറിൽ കാണാം.വൻതാരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വലിയ മുതൽ മുടക്കിൽ എടുത്ത സിനിമയാണ് ഇതെന്നും 50 ശതമാനം തന്റെ ബാധ്യതയാണെന്നും ഉണ്ണികൃഷ്‌ണൻ പറഞ്ഞു. ഇതൊരു പ്രൊപ്പഗാണ്ട സിനിമയല്ലെന്നും ഇത്രയധികം കോടികൾ പലരോടും കടംവാങ്ങി പ്രൊപ്പഗാണ്ട നടത്താൻ മാത്രം ഒരു രാഷ്ട്രീയകക്ഷികളുമായും ബഹുമാനമില്ലെന്ന് പറയാൻ ഈ അവസരം ഉപയോഗിക്കുകയാണെന്നും ഉണ്ണികൃഷ്‌ണൻ കൂട്ടിച്ചേർത്തു. ഷാരിസ് മുഹമ്മദ്, മുഹമ്മദ് ഷാഫി, ദേവദത്ത് ഷാജി, സ്റ്റെഫി സേവ്യർ എന്നിവരാണ് തിരക്കഥയിലെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർമാർ. \പക്ഷേ ഈ തിരക്കഥാ രചനയുടെ പരിപൂർണ ഉത്തരവാദിത്തം എനിക്കാണ്. നിവിനുമൊത്ത് ആദ്യമായാണ് പ്രവർത്തിക്കുന്നത്. പല രംഗങ്ങളും അലസമായാണ് ചെയ്തതെന്ന് തോന്നും. പക്ഷേ ടേക്കെടുക്കുമ്പോൾ അയാൾക്കുള്ളൊരു മാജിക് ഉണ്ട്. ഇത്തരം മാജിക് കാണിക്കുന്ന ഗിരിശൃംഗം എന്നത് മോഹൻലാലാണ്. നിവിനും അങ്ങനെയൊരു കഴിവുണ്ട്. തന്റെ കഥാപാത്രം നിവിൻ ഗംഭീരമാക്കിയിട്ടുണ്ട്. ഷറഫുദ്ദീൻ ചോദിച്ചുവാങ്ങിയ വേഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *