March 23, 2026

പ്ലസ്ടു വിദ്യാര്‍ഥി ഓടിച്ച ബൈക്ക് കാല്‍നടയാത്രികനെ ഇടിച്ച്‌ അപകടം; രണ്ടുപേരും മരിച്ചു

  • March 16, 2026
  • 1 min read

കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്ഥി ഓടിച്ച ബൈക്ക് കാല്നടയാത്രികനെ ഇടിച്ച്‌ രണ്ടുപേരും മരിച്ചു. കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി നാഫിഫ് (17), കാഞ്ഞങ്ങാട് ചിത്താരി സ്വദേശി അബ്ദുള് മജീദ് (56) എന്നിവരാണ് മരിച്ചത്.
ബൈക്ക് യാത്രികനായ മീനാപ്പീസിലെ അമന് ഹാഷിം (17) പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. ഞായറാഴ്ച പുലര്ച്ചെ 2.45ഓടെ കാഞ്ഞങ്ങാട് മഡിയന് സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. നാഫിഫും ഹാഷിമും ഭക്ഷണം കഴിക്കാനായി ബൈക്കില് പോകുമ്പോഴാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന മജീദിനെ ഇടിച്ചത്.ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. റഹീം-വഹീദ ദമ്പതികളുടെ മകനായ നാഫിഫ് അമ്പലത്തറ ജിവിഎച്ച്‌എസ്‌എസ് വിദ്യാര്ഥിയാണ്. സഹോദരി: നൂറി. ആമിനയാണ് മരിച്ച മജീദിന്റെ സഹോദരി. സംഭവത്തില് ഹൊസ്ദുര്ഗ് പോലീസ് മരിച്ച നാഫിഫിനെതിരെ അശ്രദ്ധമായ ഡ്രൈവിംഗിനും ജീവഹാനി വരുത്തിയതിനും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *