അലുവ അതുൽ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ, കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രധാന പ്രതി ഉൾപ്പെടെ ഉള്ളവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു

അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തയ സംഭവത്തിൽ എട്ട് പ്രതികൾ പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളും സഹായിച്ച രണ്ടുപേരും അടക്കം നാലുപേരെയാണ് ആദ്യം പിടികൂടിയത്. പിന്നീട് നാല് പേർ കൂടി കോട്ടയം മുണ്ടക്കയത്ത് നിന്ന് പിടിയിലായി.

ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അരും കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രധാന പ്രതി ഉൾപ്പെടെ ഉള്ളവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. അലുവ അതുൽ കൊലക്കേസിലെ എല്ലാപ്രതികളും അറസ്റ്റിൽ.കരുനാഗപ്പള്ളി സ്വദേശി വിഷ്ണു, കുലശേഖരപുരം സ്വദേശികളായ അനീർ, മുഹമ്മദ് ആഷിഖ്, ഹുസൈൻ എന്നിവരെ രാത്രി പതിനൊന്നരയോടെ കോട്ടയം മുണ്ടക്കയത്തിന് സമീപമുള്ള മുരിക്കും വയലിൽ നിന്നാണ് പിടികൂടിയത്.

തഴവ സ്വദേശി നൗഫൽ, തേവലക്കര സ്വദേശി ഷിനു പീറ്റർ എന്നിവരടക്കം നാലുപേരെ നേരത്തെ പിടികൂടിയിരുന്നു.കൊലപാതകത്തിലെ ഗൂഡാലോചന കണക്കിലെടുത്ത് ഇനിയും പ്രതികൾ ഉൾപ്പെടാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽകസ്റ്റഡിയിലെടുത്തു.




