March 13, 2026

യുഎസ്-ഇസ്രായേൽ സൈനിക ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം: യുഎൻ വിദഗ്ധർ

  • March 13, 2026
  • 1 min read

ജനീവ: ഇറാനിലും ലെബനനിലും അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ‘നഗ്‌നമായ ലംഘനമാണെന്ന്’ ഐക്യരാഷ്ട്രസഭയുടെ 12 സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ധര്‍ സംയുക്ത പ്രസ്താവനയില്‍ അപലപിച്ചുനിലവിലെ സംഘര്‍ഷം ഒരു പ്രാദേശിക യുദ്ധമായി പടരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇത് മേഖലയെ വിനാശകരമായ സായുധ അക്രമത്തിലേക്ക് തള്ളിവിടുകയും ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തികള്‍ക്ക് നിയമങ്ങളില്‍ നിന്ന് പൂര്‍ണ്ണമായ ഇളവ് ലഭിക്കുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.തങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് മുകളിലാണെന്ന് അമേരിക്കയും ഇസ്രായേലും കരുതരുത്. യുദ്ധങ്ങള്‍ പടര്‍ത്തുന്നതും തുടരുന്നതും അവര്‍ അവസാനിപ്പിക്കണം.പശ്ചിമേഷ്യയെ മൊത്തത്തില്‍ ബാധിക്കുന്ന ദുരന്തമായി ഈ സംഘര്‍ഷം മാറാന്‍ സാധ്യതയുണ്ട്. പലസ്തീന്‍ പ്രദേശങ്ങളിലെ യുഎന്‍ പ്രത്യേക പ്രതിനിധി ഫ്രാന്‍സെസ്‌ക അല്‍ബാനീസ് ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *