March 13, 2026

സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരമാക്കി

  • March 13, 2026
  • 1 min read

കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾക്ക് ഒടുവിൽ പരിഹാരമാകുന്നു. നിലവിൽ സ്പെഷ്യൽ/ഉത്സവ സ്പെഷ്യൽ ട്രെയിനുകളായി ഓടിക്കൊണ്ടിരുന്ന പ്രധാനപ്പെട്ട പല സർവീസുകളും ഈ വാരം മുതൽ സ്ഥിര സർവീസുകളായി മാറുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി. എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് (16363/64): യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ ഈ പ്രതിവാര എക്സ്പ്രസ് എറണാകുളത്ത് നിന്ന് മാർച്ച് 18-നും വേളാങ്കണ്ണിയിൽ നിന്ന് മാർച്ച് 19-നും സ്ഥിര സർവീസ് ആരംഭിക്കും, ​തിരുവനന്തപുരം നോർത്ത് – മംഗളൂരു അന്ത്യോദയ എക്സ്പ്രസ് (16313/14): മാർച്ച് 16 മുതൽ തിരുവനന്തപുരത്ത് നിന്നും മാർച്ച് 17 മുതൽ മംഗളൂരുവിൽ നിന്നും സ്ഥിര സർവീസായി ഓടും, കൊല്ലം – എറണാകുളം MEMU (66328/27): ജോലി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കായി ശനി, ഞായർ ഒഴികെയുള്ള ആഴ്ചയിൽ 5 ദിവസവും സ്ഥിര സർവീസ് മാർച്ച് 16 മുതൽ ലഭ്യമാകും, പാലക്കാട് – കണ്ണൂർ എക്സ്പ്രസ് (16611): ഈ ട്രെയിൻ മാർച്ച് 16 മുതൽ പ്രതിദിന സർവീസായി (Daily Service) മാറും, മംഗളൂരു സെൻട്രൽ – പാലക്കാട് എക്സ്പ്രസ് (16610): പാലക്കാട് വരെ നീട്ടിയ ഈ സ്ഥിര സർവീസ് മാർച്ച് 16 മുതൽ ഓടിത്തുടങ്ങും.കേരളത്തിലെ റെയിൽവേ വികസനത്തിൽ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണുമെന്നും സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സ്പെഷ്യൽ ട്രെയിനുകളെ സ്ഥിരപ്പെടുത്തുന്നതോടെ ടിക്കറ്റ് ലഭ്യതയും കൃത്യസമയത്തുള്ള ഓട്ടവും ഉറപ്പാക്കാൻ സാധിക്കുമെന്നത് യാത്രക്കാർക്ക് വലിയ നേട്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *