March 13, 2026

പ്‌ളേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കിയപ്പോള്‍ സഞ്ജു സമീപിച്ചിരുന്നു-സൂര്യകുമാര്‍ യാദവ്

  • March 13, 2026
  • 0 min read

മുംബൈ: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ കിരീടം നിലനിർത്തിയിരിക്കുകയാണ്. ഈ ചരിത്ര വിജയത്തിന് പിന്നിൽ മലയാളി താരം സഞ്ജു സാംസണിന്റെ ഉജ്ജ്വല പ്രകടനമായിരുന്നു പ്രധാന ചാലകശക്തി. ടൂർണമെന്റിലുടനീളം ബാറ്റുകൊണ്ടും ഗ്ലൗസുകൊണ്ടും തിളങ്ങിയ സഞ്ജു സാംസൺ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരത്തിനും അർഹനായി. ടൂർണമെന്റിലെ അവസാന മൂന്ന് മത്സരങ്ങളിലും തുടർച്ചയായി അർധസെഞ്ചുറികൾ നേടിയ സഞ്ജു, ഫൈനലിൽ 46 പന്തിൽ 89 റൺസാണ് അടിച്ചുകൂട്ടിയത്. ഈ അവിസ്മരണീയ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണുമായി നടത്തിയ വൈകാരികമായ സംഭാഷണത്തെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിക്കാതിരുന്ന സമയത്ത് സഞ്ജു തന്നോട് നടത്തിയ സംഭാഷണത്തെക്കുറിച്ചാണ് സൂര്യകുമാർ വെളിപ്പെടുത്തിയത്. “ടീമിൽ എന്നിൽ നിന്ന് എന്താണ് വേണ്ടതെന്ന് മാത്രം പറയൂ” എന്നായിരുന്നു സഞ്ജുവിന്റെ ചോദ്യം. ഇതിന് മറുപടിയായി, എതിരാളികളുടെ ബോളിങ് നിരയെ തകർത്തെറിയുന്ന പഴയ സഞ്ജുവിനെയാണ് ഞങ്ങൾക്ക് വേണ്ടതെന്ന് സൂര്യകുമാർ പറഞ്ഞു. ഉടൻ തന്നെ സഞ്ജു സഹതാരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞ വാക്കുകൾ തന്നെ വിസ്മയിപ്പിച്ചുവെന്ന് ക്യാപ്റ്റൻ ഓർക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *