March 13, 2026

വിജയ്‌യുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ് തന്റെ പേരിൽ മാറ്റം വരുത്തി

  • March 13, 2026
  • 1 min read

തമിഴ് സൂപ്പർ താരം വിജയ്‌യുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ് തന്റെ പേരിൽ വരുത്തിയ മാറ്റം തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ പേരിനൊപ്പമുണ്ടായിരുന്ന ‘വി’ (V) എന്ന ഇനിഷ്യൽ മാറ്റി ‘എസ്’ (S) എന്നാക്കിയതായാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അച്ഛൻ വിജയ്‌യെ സൂചിപ്പിക്കുന്ന ഇനിഷ്യൽ ഒഴിവാക്കി അമ്മ സംഗീതയുടെ പേരിന്റെ ആദ്യ അക്ഷരം ജേസൺ സ്വീകരിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക രേഖകളിലും തന്റെ പുതിയ ചിത്രമായ ‘സിഗ്മ’യുടെ ടൈറ്റിൽ കാർഡിലും ഈ മാറ്റം പ്രതിഫലിച്ചേക്കുമെന്ന് സൂചനയുണ്ട്. വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാർത്തകൾക്കിടയിലാണ് മകന്റെ ഈ നിർണ്ണായക നീക്കം ശ്രദ്ധ നേടുന്നത്. കുടുംബത്തിലെ അസ്വാരസ്യങ്ങളാണ് ഈ പേര് മാറ്റത്തിന് പിന്നിലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ആരോപണം.വിജയ്‌യുടെ മുഴുവൻ പേരായ ജോസഫ് വിജയ് ചന്ദ്രശേഖർ എന്നതിലെ വിജയ് എന്നത് മിഡിൽ നെയിം മാത്രമാണെന്ന് വിജയ് ആരാധകർ വാദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മകൻ അച്ഛന്റെ പേര് ഒഴിവാക്കി എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നു. വിജയ് ചന്ദ്രശേഖർ എന്നതിലെ ‘വി’ എന്നതിന് പകരം ചന്ദ്രശേഖർ എന്നതിലെ ‘സി’ ആയിരുന്നു ജേസൺ ഉപയോഗിക്കേണ്ടിയിരുന്നത് എന്നും അവർ വാദിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *