യുഎഇയെ ലക്ഷ്യമാക്കി 1,800-ലധികം ഡ്രോണുകളും മിസൈലുകളുമാണ് ഇറാന്‍ തൊടുത്തുവിട്ടതെന്ന് ലാന നുസൈബെ

ദുബായ്: പശ്ചിമേഷ്യന്‍ യുദ്ധത്തിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി യുഎഇ.മേഖലയിലെ അയല്‍രാജ്യങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ ഇറാന്‍ ഉടനടി അവസാനിപ്പിക്കണമെന്ന് യുഎഇ സഹമന്ത്രി ലാന നുസൈബെ ആവശ്യപ്പെട്ടു. ബിബിസിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.യുദ്ധം ആരംഭിച്ച ശേഷം യുഎഇയെ ലക്ഷ്യമാക്കി 1,800-ലധികം ഡ്രോണുകളും മിസൈലുകളുമാണ് തൊടുത്തുവിട്ടതെന്ന് ലാന നുസൈബെ വെളിപ്പെടുത്തി. ആക്രമണങ്ങളുടെ ഇത്ര വലിയ വ്യാപ്തി തങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

