ഭാര്യക്ക് മെസ്സേജ് അയച്ചയാളെ തലക്ക് ചുറ്റികയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ആലപ്പുഴ :ഭാര്യക്ക് മൊബൈൽ ഫോണിൽ മെസ്സേജ് അയച്ചയാളെ ചുറ്റികയ്ക്ക് തലക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ ആലപ്പുഴ മുൻസിപ്പൽ കളപ്പുര വാർഡിൽ മാങ്കിയിൽ വീട്ടിൽ ജോബിൻ എന്നയാളെയാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 09.03.2026 തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഷിബിൻരാജിനെയാണ് ജോബിൻ തലക്ക് ചുറ്റികയ്ക്ക് അടിച്ച് പരിക്കേൽപിച്ചത്. തലയോട്ടിക്ക് പൊട്ടൽ സംഭവിച്ച ഷിബിൻരാജ് ചികിത്സയിൽ തുടരുകയാണ്. ആലപ്പുഴ ഡി.വൈ.എസ്.പി മുകേഷ്.ജി.ബിയുടെ മേൽനോട്ടത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ എം.ജെ അരുൺ, എസ്.ഐ സജീവ്, എ.എസ്.ഐ മാരായ സുമേഷ്, ഷാജി തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, , ഗിരീഷ്, വിനുകൃഷ്ണൻ എന്നിവരടങ്ങിയ പോലീസ് പാർട്ടിയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു..




