ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

എടപ്പാള്‍: സംശയത്തിന്റെ പേരില്‍ ഭാര്യയെ അതിക്രൂരമായി കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. മലപ്പുറം ഏലംകുളത്തെ ഫാത്തിമ ഫഹ്‌മയെ കൊലപ്പെടുത്തിയ കേസില്‍ ഏലംകുളം സ്വദേശി റഫീഖിനെയാണ് മഞ്ചേരി കോടതി ശിക്ഷിച്ചത്. ദമ്പതികളുടെ നാലര വയസ്സുകാരിയായ മകളുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഫാത്തിമയെ ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തുകയായിരന്നു. മഞ്ചേരി പ്രിന്‍സിപ്പള്‍ സ്‌പെഷ്യല്‍ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചത്




