March 12, 2026

ശ്രീ ശാസ്താ സ്കൂൾ വാർഷികാഘോഷം

  • March 12, 2026
  • 0 min read

ചങ്ങരംകുളം:(മലപ്പുറം)ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂൾ വാർഷികാഘോഷം സാഹിത്യകാരിയും അദ്ധ്യാപികയുമായ വിജയവാസുദേവൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ കമ്മറ്റി പ്രസിഡന്റ് ജനാർദ്ധനൻ പട്ടേരി അദ്ധ്യക്ഷത വഹിച്ചു. ആല ങ്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർ സിന്ധു മോഹൻ അനുഗ്രഹ പ്രഭാഷണം നടത്തി. എം.ജയപ്രകാശൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ കമ്മറ്റി സെക്രട്ടറി കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ് മിസ്ട്രസ് ടി.പി. സുമ റിപ്പോർട്ടതരിപ്പിച്ചു. കെ.ഗോപാലകൃഷ്ണൻ നായർ,ഡോ: കെ.വി.കൃഷ്ണൻ, പി.കൃഷ്ണൻ കുട്ടി, എസ്. ചിത്ര, ഷൺമുഖൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു

. സ്റ്റാഫ് സെക്രട്ടറി സൗമ്യ കെ.എസ് ഉദ്ഘാടന സമ്മേളനത്തിൽ നന്ദിയും പറഞ്ഞു.വിദ്യാർത്ഥികളുടെ കലാപരിപാടികൾ കഴിഞ്ഞ തിന്ന് ശേഷം സമാപന പരിപാടിയിൽ സ്കൂളിലെ അദ്ധ്യാപികമാരെ പി.ടി.എ, എം.ടി.എ കമ്മറ്റിക്കാർ പൊന്നാടയണിയിച്ചും ട്രോഫി നൽകിയും ആദരിച്ചു.മാതൃ സമിതി പ്രസിഡന്റ് ലില്ലി പി.പി, എം.ടി.എ സെക്രട്ടറി ചിത്ര എസ്, സുജാത സന്തോഷ്, ജിബി, അശ്വതിദാസ്, മായ ദിനീഷ്, മൃദുല, സൊനാലി, സജിത, ശ്രീജീഷ, അശ്വതി, രശ്മി സുനിൽ, ഷൈനി രാമചന്ദ്രൻ, സിനി സുധീഷ്, അരുണ അജിത്ത്, സുരഭി, പി.ടി.എ. വൈസ് പ്രസിഡന്റ് പാറോൽ സുഭാഷ്എന്നിവർ അദ്ധ്യാപികമാരെ ആദരിക്കുന്നതിന് നേതൃത്വം നൽകി

.വാർത്ത

കണ്ണൻ പന്താവൂർ

9846452183

Leave a Reply

Your email address will not be published. Required fields are marked *