‘വികസിത കേരളം മോദിക്കൊപ്പം’: ധീവരസഭ സുവർണ്ണജൂബിലി മോദി ഉദ്ഘാടനം ചെയ്തു
എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന അഖില കേരള ധീവരസഭയുടെ സുവർണ്ണജൂബിലി ആഘോഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി നടത്തുന്ന പ്രവർത്തനങ്ങളിലൂടെ കേരളീയ സമൂഹത്തിൽ സവിശേഷമായ ഒരു സ്ഥാനമാണ് ധീവരസഭയ്ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.അഖില കേരള ധീവരസഭ സംസ്ഥാന അധ്യക്ഷൻ ശ്രീ വാരിജാക്ഷൻ, കേന്ദ്രമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ, ധീവരസഭ പ്രതിനിധിയും സംസ്ഥാന സെക്രട്ടറിയുമായ ശ്രീ പൂന്തുറ ശ്രീകുമാർ, ധീവരസഭയുടെ മറ്റ് മുതിർന്ന പ്രവർത്തകർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.Headline വെബ്സൈറ്റ്


