March 11, 2026

മെഗാക്വിസ് സംഘടിപ്പിച്ചു

  • March 11, 2026
  • 1 min read

.കുറുപ്പന്തറ: സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ ക്വിസ് സംഘടിപ്പിച്ചു. ആദ്യമാസം മുതല്‍ നടത്തിയ ക്വിസ് മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികള്‍ക്കാണ് മെഗാ ക്വിസ് നടത്തിയത്. ആറ് റൗണ്ടുകളായി നടത്തിയ മത്സരത്തില്‍ ഹെന്‍ഡ്രിക് സ്വര്‍ണ ഫിലിപ്പും ശിവന്യ ബിജോഷും ജേതാക്കളായി. വിസ്മയ വേണുവും അഭിനവ് ജെ. ഉമേഷും രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍, സ്വര്‍ണ അശ്വതിയും ജീവ സജിമോനും മൂന്നാമതെത്തി. എട്ട് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഫൈനലിലെത്തിയ മറ്റു രണ്ട് ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനം ലഭിച്ചു. കുട്ടികളില്‍ അറിവ് വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെനടത്തിയ മത്സരത്തില്‍ അധ്യാപകര്‍ തന്നെയാണ് സമ്മാനത്തുക സ്‌പോണ്‍സര്‍ ചെയ്തത്. അധ്യാപിക സിസ്റ്റര്‍ അനിത സിഎംസി മത്സരം നയിച്ചു. ജില്ലാ പഞ്ചായത്തംഗം ആന്‍മരിയ ജോര്‍ജ് സമ്മാനദാനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.അബ്രാഹം വഞ്ചിപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ്, പ്രിന്‍സിപ്പള്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, പഞ്ചായത്തംഗം ജോര്‍ജുകുട്ടി കാറുകുളം, പിടിഎ പ്രസിഡന്റ് ഷാജി കടുന്നക്കരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.ഫോട്ടോ ക്യാപ്- കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ മെഗാ ക്വിസ് മത്സര വിജയികള്‍ സ്‌കൂള്‍ മാനേജര്‍ ഫാ.അബ്രാഹം വഞ്ചിപ്പുരയ്ക്കലിനും അധ്യാപകര്‍ക്കുമൊപ്പം

Leave a Reply

Your email address will not be published. Required fields are marked *