March 11, 2026

സീറോ മലബാര്‍ സമുദായ ശക്തീകരണ സമ്മേളനം 15 ന്

  • March 11, 2026
  • 1 min read

കടുത്തുരുത്തി: സീറോ മലബാര്‍ സമുദായ ശക്തീകരണ സമ്മേളനം 15 ന് (ഞായറാഴ്ച്ച) കടുത്തുരുത്തിയില്‍ നടക്കും. 2026 വര്‍ഷം സീറോ മലബാര്‍ സഭ, സമുദായ ശക്തീകരണ വര്‍ഷമായി ആചരിക്കുന്നതിനോടുനുബന്ധിച്ചാണ് പാലാ രൂപതയിലും സമുദായ ശക്തീകരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് എട്ട് മുതല്‍ 22 വരെ തീയതികളിലാണ് രൂപതയിലെ 20 ഫൊറോനാകളെ ആറ് സോണുകളായി തിരിച്ചു സമ്മേളനങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കടുത്തുരുത്തി, മുട്ടുചിറ, കോതനല്ലൂര്‍ ഫൊറോനാകളുടെ പരിധിയിലെ 22 ഇടവകകളുടെ നേതൃത്വത്തില്‍ 15 ന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി ഇടവകയില്‍ സമ്മേളനം നടക്കുന്നത്. മൂന്നിന് വിശുദ്ധ കുര്‍ബാന, നാലിന് മരിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊതുസമ്മേളനം ആരംഭിക്കും. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. താഴത്തുപള്ളി വികാരി ഫാ.ജോണ്‍ പാളിതോട്ടം അധ്യക്ഷത വഹിക്കും. രൂപതാ വികാരി ജനറാള്‍മാര്‍, ഫൊറോനാ വികാരിമാര്‍, വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീകര്‍, സിസ്‌റ്റേഴ്‌സ്, 22 ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തോടുനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ചു ആലോചിക്കുന്നതിനായി നടന്ന യോഗം വികാരി ഫാ.ജോണ്‍ പാളിത്തോട്ടം ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ.അബ്രാഹം പെരിയപ്പുറം, കൈക്കാരന്മാരായ ജോസ് ജെയിംസ് നിലപ്പന, സണ്ണി ജോസഫ് ആദപ്പള്ളി, പള്ളി കമ്മിറ്റിയംഗങ്ങള്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍, ഭക്തസംഘടന ഭാരവാഹികള്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ ക്യാപ്- 15 ന് കടുത്തുരുത്തിില്‍ നടക്കുന്ന സീറോ മലബാര്‍ സമുദായ ശക്തീകരണ സമ്മേളനത്തോടുനുബന്ധിച്ചു നടന്ന ആലോചനായോഗം വികാരി ഫാ.ജോണ്‍ പാളിതോട്ടം ഉദ്ഘാടനം ചെയ്യുന്നു. സഹവികാരി ഫാ.അബ്രാഹം പെരിയപ്പുറം സമീപം.

Leave a Reply

Your email address will not be published. Required fields are marked *