March 23, 2026

ട്രെയിൻ തട്ടി യുവാവ് മരിച്ചു

  • March 8, 2026
  • 0 min read
ട്രെയിൻ തട്ടി യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴ സ്വദേശിയായ പുലിമുഖം വീട്ടിൽ രാജേഷ് (31) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ ഗാരേജിന് സമീപമുള്ള റെയിൽവേ ട്രാക്ക് കടന്നുപോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. നിലമ്പൂർ–കൊച്ചുവേളി എക്സ്പ്രസ് ട്രെയിൻ ഇടിച്ചതിനെ തുടർന്ന് രാജേഷ് ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു എന്നാണ് ലഭിക്കുന്ന വിവരം.സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ റെയിൽവേ അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *