March 7, 2026

പമ്പാ നദിക്കരയിൽ കുളിക്കടവിൽ 56കാരിക്ക് നേരെ ക്രൂര പീഡനം; പ്രതി ഒളിവിൽ

  • March 7, 2026
  • 0 min read
പമ്പാ നദിക്കരയിൽ കുളിക്കടവിൽ 56കാരിക്ക് നേരെ ക്രൂര പീഡനം; പ്രതി ഒളിവിൽ

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചുപമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.പരുമല സ്വദേശി സബീറാണ് 56കാരിയെ പീഡിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. കൊലപാതകക്കേസ് ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.കുളിക്കടവിലിരുന്ന് തുണി അലക്കുന്നതിനിടെ പിറകിലൂടെ നീന്തി കടവില്‍ എത്തിയ പ്രതി തുണികൊണ്ട് സ്ത്രീയുടെ മുഖം മൂടിയ ശേഷംമുക്കി കൊല്ലാനും ശ്രമം നടത്തി. ഇവർ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതി കരയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.പീഡനശേഷം പ്രതി നദിയിലൂടെ തന്നെ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം കുളിക്കടവിലേക്ക് വന്ന മറ്റൊരു സ്ത്രീയാണ് ഈ വിവരം സ്ത്രീയുടെ വീട്ടുകാരെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *