അയർലൻഡിൽ വാഹനാപകടത്തിൽ മലയാളി യുവതി മരണമടഞ്ഞു
.കില്‍ഡയര്‍ : കില്‍ഡെയറിലെ കില്ലില്‍ താമസിച്ചിരുന്ന നഴ്സ് ശ്രീമതി ലിസി എബ്രഹാം സാജുവാണ് (63 വയസ്സ്) വാഹനാപകടത്തിൽ മരണമടഞ്ഞത്.പടിഞ്ഞാറന്‍ മായോയില്‍ കുടുംബത്തോടൊപ്പം അവധി കാലം ആഘോഷിക്കുന്നതിനിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ശ്രീമതി ലിസി എബ്രഹാമിന്റെ ഭര്‍ത്താവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ന്യൂപോര്‍ട്ടിലെ നോക്ക്‌നഗീഹയിൽ വച്ചായിരുന്നു അപകടം. ന്യൂപോര്‍ട്ടിന് സമീപമുള്ള N 59 റോഡിലൂടെ സഞ്ചരിക്കവെ കാര്‍ പെട്ടെന്ന് റോഡിന് കുറുകെ തിരിഞ്ഞ് എതിര്‍ വശത്തെ പാതയിലേക്ക് പ്രവേശിച്ച് ഒരു ക്യാമ്പര്‍ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.അവധി കാല യാത്രയിലായിരുന്ന ജര്‍മ്മന്‍ കുടുംബമായിരുന്നു ക്യാമ്പര്‍വാനില്‍. രണ്ട് വാഹനങ്ങളും നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ചു. ഇത് സ്ഥിതി ഗുരുതരവും വിനാശകരവുമാക്കി.ശ്രീമതി ലിസി സാജുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തില്‍ സംഭവിച്ച മാരക മുറിവുകളാണ് മരണത്തിനിടയാക്കിയത്. എമര്‍ജെന്‍സി സര്‍വ്വീസുകള്‍ സംഭവ സ്ഥലത്ത് എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മരണ കാരണം സ്ഥിരീകരിക്കുന്നതിന് വിവിധ സാക്ഷി മൊഴികളും മറ്റ് തെളിവുകളും അവലോകനം ചെയ്തു. ഇതിനൊടുവിലാണ് അപകട മരണമാണെന്ന് കൊറോണര്‍ വിധിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന്‍ ലിസി സാജു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇന്ത്യന്‍ മിലിട്ടറി സര്‍വീസിന്റെ നഴ്‌സിംഗ് വിഭാഗത്തില്‍ ക്യാപ്റ്റനായിരുന്ന ശ്രീമതി ലിസി സാജു ദീര്‍ഘ കാലത്തെ സര്‍വീസിന് ശേഷമാണ് അയര്‍ലണ്ടില്‍ എത്തിയത്. ഇരുപത് വര്‍ഷത്തോളം റോസ് കോമണ്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ശ്രീമതി ലിസി എബ്രഹാമിന്റെ കുടുംബം ഏക മകന്‍ എഡ്വിനോടൊപ്പം കൗണ്ടി കില്‍ഡെയറിലെ നേസിനടുത്ത് കില്ലിലേയ്ക്ക് താമസം മാറിയിരുന്നു.സംഭവ സ്ഥലത്തെത്തിയ ഏതാനം മലയാളി കുടുംബങ്ങളും ആദ്യ ഘട്ട രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. അയര്‍ലൻഡില്‍ സന്ദര്‍ശനത്തിനെത്തിയ ശ്രീമതി ലിസി എബ്രഹാമിന്റെ ഭര്‍തൃ സഹോദരന്റെ കുടുംബത്തോടൊപ്പം മയോയില്‍ എത്തിയതായിരുന്നു ഇവരുടെ കുടുംബം. രണ്ട് വാഹനങ്ങളിലായാണ് യാത്ര ചെയ്തിരുന്നത്. ശ്രീമതി ലിസിയുടെ എബ്രഹാമിന്റെ ഭര്‍ത്താവ് ശ്രീ സാജു വര്‍ഗീസിനും ഭര്‍തൃ സഹോദരഭാര്യയ്ക്കും കാര്യമായ പരിക്കുകളേറ്റിരുന്നു. ഗാര്‍ഡായും ആംബുലന്‍സ് വിംഗും ഉടന്‍ സ്ഥലത്തെത്തി അപകടത്തില്‍ പെട്ടവരെ കാസില്‍ബാറിലെ മയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.




