May 2, 2026

കുസാറ്റ്യിൽ ആശങ്ക ഉയർത്തി തുടർച്ചയായ ദുരന്തം; വീണ്ടും വിദ്യാർത്ഥി ജീവനൊടുക്കി

  • May 2, 2026
  • 1 min read
കുസാറ്റ്യിൽ ആശങ്ക ഉയർത്തി തുടർച്ചയായ ദുരന്തം; വീണ്ടും വിദ്യാർത്ഥി ജീവനൊടുക്കി

കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍. എറണാകുളം പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ ഓട്ടോറിക്ഷാ ഡ്രൈവര്‍ സുദര്‍ശന്റെയും ഷൈജയുടെയും മകള്‍ കെ.എസ്.ദര്‍ശന(21) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിടെക് സിവില്‍ എഞ്ചിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനി പരീക്ഷ കഴിഞ്ഞ് മുറിയിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ സമീപവാസികളുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കണ്ടത്. കുസാറ്റില്‍ ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയാണ് ദര്‍ശന. ഏപ്രില്‍ 22ന് ബിടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഹരിപ്പാട് സ്വദേശി ധനുഷും മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *