March 6, 2026

ചങ്ങനാശ്ശേരി ആലപ്പുഴ റോഡ് നാടിന് സമർപ്പിക്കുന്നൂ

  • March 6, 2026
  • 1 min read

ആലപ്പുഴ /*റിപ്പോർട്ട്‌ :അനീഷ്‌ ചുനക്കര */ചങ്ങനാശ്ശേരി /

752 കൊടി മുടക്കി പുതുക്കിപ്പണിത ചങ്ങനാശ്ശേരി ആലപ്പുഴ റോഡ് നാടിന് സമർപ്പിക്കുകയാണ്. ഇനി അല്പം ചരിത്രം പറയാം.1949ലെ തിരുകൊച്ചി സി കേശവൻ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന കുട്ടനാട്ടുകാരനായ കെഎം കോരയാണ് ചങ്ങനാശ്ശേരി ആലപ്പുഴ റോഡ് എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. 1951ൽ റോഡിന്റെ രൂപരേഖ സമർപ്പിച്ച നിർമ്മാണം ആരംഭിച്ചു. ചങ്ങനാശ്ശേരി- ആലപ്പുഴ റോഡ്‌ നിര്‍മാണ കാലഘട്ടത്തില്‍ വളരെ സ്ട്രൈറ്റ്‌ ആയി പോയ റോഡ്‌ ആ രീതിയില്‍ പോയാല്‍ മുത്തൂര്‍ ചെല്ലുമെന്നും, അങ്ങനെയായാല്‍ തിരുവല്ലക്ക് പ്രാധാന്യം കിട്ടുമെന്നും, ചങ്ങനാശ്ശേരിക്ക് പ്രയോജനം ചെയ്യില്ലെന്നും മനസ്സിലാക്കി എൻഎസ്എസ് സ്ഥാപകൻ ശ്രീ മന്നത്തുപത്മനാഭൻ മന്ത്രി കോരയുമായി സംസാരിച്ചു അങ്ങനെയാണ് നേരെ പോയ ഒരു റോഡിന് മാമ്പുഴക്കരിയിൽ ഒരു വളവ് ഉണ്ടായത്, ആ വഴി നേരെ പെരുന്നയിൽ എത്തിച്ചു. അത് മന്ത്രി കോരയുടെ വീടിന് സമീപം ആയിരുന്നു. അങ്ങനെ ആ വളവിന് ‘കോര വളവ്’ എന്ന പേര് വന്നു. എന്നാൽ അവിടെയുള്ള അദ്ദേഹത്തിന്റെ വസ്തുവകകൾ നഷ്ടപ്പെടാതിരിക്കാൻ ആണ് എന്നും അന്ന് ഒരു സംസാരം ഉണ്ടായി.എന്തൊക്കെ തന്നെയായാലും ചങ്ങനാശ്ശേരി ആലപ്പുഴ റോഡിൽ ആകെ ഒരു വളവാണ് ഉള്ളത് അതാണ് കോര വളവ്. ചങ്ങനാശ്ശേരി ഉൾപ്പെട്ടിരുന്ന കുട്ടനാട് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം രണ്ടുതവണയും അദ്ദേഹം അന്നത്തെ നിയമസഭയിൽ എത്തിയത്. ഇനി വേറൊരു കഥ ഡോക്ടർ കെ.സി.ജോസഫ്‌. കുട്ടനാട് എം.എല്‍.എ. ആയിരുന്നു. ചങ്ങനാശ്ശേരി ബോട്ട്ജെട്ടിക്ക് അമിത പ്രാധാന്യം കിട്ടുന്നത് കണ്ട് അസൂയ മൂത്ത് കിടങ്ങറ പാലം താഴ്ത്തി പണിത വ്യക്തിയാണ്. തന്മൂലം വലിയ ബോട്ടുകളും (വെള്ളം പൊങ്ങിയാല്‍ ഒട്ടും വരില്ല), ഹൌസ്‌ബോട്ടുകളും ചങ്ങനാശ്ശേരിയില്‍ വരാതെയായി.

Leave a Reply

Your email address will not be published. Required fields are marked *