സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു

റിപ്പോർട്ട് കണ്ണൻ പന്തവൂർ
98464 52183
തിരൂർ രായിരംമംഗലം എസ് എം എം എച്ച് എസ് എസ് സ്കൂളിലെ സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു.സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി പ്രശസ്ത ചിത്രകാരനും കവിയുമായ വിനോദ് ആലത്തിയൂർ സ്കൂൾ മാനേജർ അബ്ദുൽ സമദ് ഹാജിക്ക് നൽകി കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

പ്രധാനാധ്യാപകൻ മുഹമ്മദ് ഇക്ബാൽ, സ്കൂൾ മാനേജർ കെ ടി മുഹമ്മദ് അഷറഫ്, എസ് എം സി ചെയർമാൻ സി എം ഷറഫുദ്ദീൻ, പി ടി എ വൈസ് പ്രസിഡണ്ട് സി.പി.അഷറഫ്, എംഅബ്ദുൽ ഖാദർ മാഷ്, ടി അബ്ദുൽ ഷുക്കൂർ സ്റ്റാഫ് സെക്രട്ടറി പ്രശോഭ്, എസ്.ആർ.ജി. കൺവീനർ ശാന്തി ഗോപാൽ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ കെ രഞ്ജിഷ് ചടങ്ങിൽ നന്ദി പറഞ്ഞു.



