March 3, 2026

ബൈക്കിൽ നിന്ന് തെറിച്ച് വിണ് മരിച്ചു

  • March 3, 2026
  • 0 min read

മരണക്കെണിയായി ഗട്ടറുകൾ, ഭർത്താവിനൊപ്പം യാത്ര ചെയ്യവെ ബൈക്ക് മറിഞ്ഞ് തെറിച്ചു വീണ് 28 വസ്സുകാരിക്ക് ദാരുണാന്ത്യം…കോട്ടയം: വാട്ടർ അതോറിറ്റിയുടെ മാൻഹോൾ (മാലിന്യക്കുഴിയുടെ മൂടി) ഗട്ടറിൽ ബൈക്ക് ചാടി തെറിച്ചു വീണ് യുവതി മരിച്ചു. ഗാന്ധിനഗർ മുടിയൂർക്കര ഇടിവെട്ടുംകാലായിൽ അഖിൽമോന്റെ ഭാര്യ പ്രവിത (28) ആണ് മരിച്ചത്. ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.റോഡിലെ മാൻഹോൾ കൃത്യമായി മൂടാത്തതിനെ തുടർന്നുണ്ടായ ഗട്ടറിൽ ബൈക്ക് വീണ് നിയന്ത്രണം വിട്ട് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രവിതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നട്ടാശേരി പഴയാറ്റിൽ വാസുവിന്റെ മകളാണ് പരേതയായ പ്രവിത..ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇടിവെട്ടുംകാലായിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. അധികൃതരുടെ അനാസ്ഥയെ തുടർന്നുണ്ടായ ഈ അപകടത്തിൽ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്..

Leave a Reply

Your email address will not be published. Required fields are marked *