കായംകുളത്ത് ഏഴ് വയസുകാരന് തെരുവ് നായയുടെ കടിയേറ്റു
കായംകുളം :പുതുപള്ളിയിൽതെരുവ് നായ ശല്യം രൂക്ഷം കടിയേറ്റ് ഏഴ് വയസുകാരന് പരുക്ക് . പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂടിന് മാർക്കറ്റിന്സമീപമുള്ള നൗഫൽ മകൻഅബ്ദുള്ള (7 ) ന് ആണ് കടിയേറ്റത്. ഞാറാഴ്ച രാത്രി 7.30 വീടിന് മുൻവശം നിൽക്കുമ്പോൾകുട്ടിയെ നെരുവ്നായ ഓടിച്ചിട്ട് ആക്രമിക്കുകയാണ്. കുട്ടിയുടെ കരച്ചിൽ കേട്ട് മാതാവ് എത്തിയപ്പോഴേക്കും കുട്ടിയെ അക്രമിക്കുകയായിരുന്നു തെരുവ്നായ. കാലിനും കൈയ്ക്കും ആണ് ആക്രമണത്തിൻ പരുക്ക് പറ്റിയത്. പരുക്ക് പറ്റിയ അബ്ദുള്ള കായംകുളം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.



