April 1, 2026

അന്താരാഷ്ട്ര വനിതാ ദിനത്തോനുബന്ധിച്ച് കേരള പോസ്റ്റൽ സർക്കിൾ റീൽ മത്സരം ” ഓമന മകൾ” സംഘടിപ്പിക്കുന്നു

  • February 28, 2026
  • 1 min read

അന്താരാഷ്ട്ര വനിതാ ദിനത്തോനുബന്ധിച്ച് കേരള പോസ്റ്റൽ സർക്കിൾ റീൽ മത്സരം ” ഓമന മകൾ” സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള പോസ്റ്റൽ സർക്കിൾ “ഓമനമകൾ” എന്ന പേരിൽ ഒരു റീൽ മത്സരം സംഘടിപ്പിക്കുന്നു. പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന സുകന്യ സമൃദ്ധി യോജന പദ്ധതിയെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ മത്സരത്തിന്‍റെ ലക്ഷ്യം. 2026 മാർച്ച് 1 മുതൽ 7 വരെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി #OmanaMakal എന്ന ഹാഷ്‌ടാഗോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പെൺകുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന സുകന്യ സമൃദ്ധി യോജനയുടെ ഗുണങ്ങൾ വ്യക്തമാക്കുന്ന മലയാളം റീലുകൾ തയ്യാറാക്കി പങ്കുവെക്കാൻ കേരളത്തിലുടനീളമുള്ള കുടുംബങ്ങളെ ഇതിലൂടെ ക്ഷണിക്കുന്നു. 10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളുള്ള കുടുംബങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ, കാഷ് പ്രൈസുകൾ, ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അംഗീകാരം എന്നിവ ലഭിക്കും. ഈ കാമ്പയിനിലൂടെ പെൺമക്കളെ ആദരിക്കുവാനും ഒപ്പം സംസ്ഥാനത്തുടനീളം സാമ്പത്തിക സുരക്ഷയും വനിതാ ശാക്തീകരണവും ശക്തിപ്പെടുത്താനുമാണ് കേരള തപാൽ സർക്കിൾ ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് കേരള തപാൽ സർക്കിളിന്‍റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകൾ സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *