വാഹനാപകടം പന്തളം സ്വദേശി ആയ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
വാഹനാപകടത്തിൽ പന്തളം സ്വദേശിയായ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പന്തളം പൂഴിക്കാട് ദാറുൽ റഹ്മാനിൽ ഷാലു കാസിമിൻ്റെ മകൻ അസ്ലം ഷാലു (21) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് പന്തളം തോന്നല്ലൂർ ഉളമയിൽ ചാങ്ങയ്യത്ത് ജമീലിനെ (21) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാവിലെ 6:30ഓടെ എ.സി റോഡിൽ മങ്കൊമ്പ് ജംഗ്ഷന് സമീപമായിരുന്നു അപകടം. സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക്’ എതിർദിശയിൽ നിന്ന് മത്സ്യം കയറ്റി വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അസ്ലം ഷാലു സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നിലിരുന്ന ജമീലിനെ ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.


