സിനിമയിലൂടെ താൻ നേടിയ സമ്പാദ്യവുംആഡംബര ജീവിതവും പൂർണ്ണമായും ഉപേക്ഷിച്ചുവെന്നുംതന്റെ ജീവിതം ജനങ്ങളെ സേവിക്കാനാണെന്നുംതമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്.

സിനിമയിലൂടെ താൻ നേടിയ സമ്പാദ്യവും ആഡംബര ജീവിതവും പൂർണ്ണമായും ഉപേക്ഷിച്ചുവെന്നും ഇനി തന്റെ ജീവിതം ജനങ്ങളെ സേവിക്കാനാണെന്നും പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചെന്നൈയിലെ പെരമ്പൂരിൽ നടന്ന ആവേശകരമായ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടുന്ന വിജയ്, നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്.
താൻ ഒരിക്കലും ജനങ്ങളെ വഞ്ചിക്കില്ലെന്നും നുണ പറയില്ലെന്നും ഉറപ്പുനൽകിയ താരം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഒരു ‘വിസിൽ വിപ്ലവ’മായി മാറുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. നിലവിലെ ഡിഎംകെ സർക്കാരിനെ ‘ദുഷ്ടശക്തി’ എന്ന് വിശേഷിപ്പിച്ച വിജയ്, മുഖ്യമന്ത്രി സ്റ്റാലിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്.
സംസ്ഥാനത്ത് ജനങ്ങൾക്ക് സുരക്ഷയോ സമാധാനമോ തൊഴിലവസരങ്ങളോ നൽകാൻ ഈ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് വിജയത്തിനായി ഡിഎംകെ നൽകുന്ന പണം സ്വീകരിച്ചോളൂ എന്നും എന്നാൽ വോട്ടെടുപ്പ് യന്ത്രത്തിൽ ‘വിസിൽ’ ചിഹ്നത്തിൽ അമർത്തി അവരെ തിരിച്ചയക്കണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു


