April 1, 2026

കുടിവെള്ള ടാങ്ക് വിതരണം ചെയ്തു

  • February 27, 2026
  • 1 min read

പെരുവ മുളക്കുളം ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് കുടിവെള്ള ടാങ്ക് വിതരണം നടത്തി . 21 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് കുടിവെള്ള ടാങ്ക് നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെഫി ജോസഫ് ടാങ്കുകൾ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു ബെഞ്ചമിൻ അധ്യക്ഷയായ ചടങ്ങിൽ വൈക്കം മത്സ്യ ഭവനിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രശ്മി പി രാജൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ ജി ശശികല, അശ്വതി ശ്യാം, ജിതു കെ എം കാരിമാടം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചിത്രം. ……മുളക്കുളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്കുള്ള കുടിവെള്ള ടാങ്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെഫി ജോസഫ്വിതരണം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *