April 1, 2026

ഡ്രോണ്‍ വഴി ആയുധങ്ങള്‍ കടത്താനുള്ള പാകിസ്താന്റെ ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി

  • February 27, 2026
  • 1 min read

രാജസ്ഥാനിലെ ബിക്കാനീറിന് സമീപം ഇന്തോ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ വഴി ആയുധങ്ങള്‍ കടത്താനുള്ള പാകിസ്താന്റെ ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. വ്യാഴാഴ്ച ഖജുവാല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ത്യന്‍ മണ്ണിലേക്ക് പറന്നുകയറിയ ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേനയും പ്രാദേശിക പോലീസും ചേര്‍ന്ന് വെടിവെച്ചിടുകയായിരുന്നു.ഡ്രോണില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പിസ്റ്റളുകളും 325 വെടിയുണ്ടകള്‍ അടങ്ങിയ പാക്കറ്റും കണ്ടെടുത്തു. അതിര്‍ത്തി കടന്നെത്തിയ ഈ ആയുധങ്ങള്‍ ഇന്ത്യയില്‍ ആര്‍ക്ക് വേണ്ടിയാണ് എത്തിച്ചതെന്ന് കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ബി.എല്‍. മീന അറിയിച്ചു.ഇതുവരെ ആരെയും പ്രതികളായി കണ്ടെത്തിയിട്ടില്ല. ഖജുവാല സി.ഒ. അമര്‍ജീത് ചൗള, ട്രെയിനി ആര്‍.പി.എസ് രോഹിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ബി.എസ്.എഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.ഈ മേഖലയില്‍ സാധാരണയായി ഡ്രോണുകള്‍ ഉപയോഗിച്ച് ഹെറോയിന്‍ പോലുള്ള മയക്കുമരുന്നുകളാണ് പാകിസ്താനില്‍ നിന്ന് കടത്താറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *