April 1, 2026

മോദിയുടെ ഇസ്രായേൽ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി മെഹബൂബ മുഫ്തി

  • February 27, 2026
  • 0 min read

ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി പിഡിപി പ്രസിഡന്റും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബ മുഫ്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള പ്രധാനമന്ത്രിയുടെ സൗഹാർദ്ദപരവും ഊഷ്മളവുമായ ആശയവിനിമയം ഗാന്ധിയുടെ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചു. ഗാസയിലെ നിലവിലെ സാഹചര്യം ആഗോള സമൂഹത്തിന്റെ പോലും ശ്രദ്ധ ആകർഷിച്ചിട്ടുള്ളതാണ്. ഗാസയിൽ നിലനിൽക്കുന്ന ഈ പ്രതിസന്ധിക്ക് ഇടയിൽ പ്രധാനമന്ത്രി മോദി നെതന്യാഹുവിനെ കെട്ടിപ്പിടിക്കരുതായിരുന്നുവെന്ന് മെഹബൂബ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *