March 22, 2026

യുവ ഡോക്ടർ റെയിൽ പാളത്തിൽ മരിച്ച നിലയിൽ

  • February 26, 2026
  • 0 min read

രാവിലെ 10 മണിവരെ രോഗികൾക്കിടയിൽ സജീവം,

തൃശ്ശൂരില്‍ യുവ ഡോക്ടറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍…

തൃശൂർ: തൃശൂരിൽ യുവ ഡോക്ടർ റെയിൽ പാളത്തിൽ മരിച്ച നിലയിൽ. മെഡിക്കൽ കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാനാണ് (25) മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് റയാൻ. രാവിലെ 10 മണി വരെ മെഡിക്കൽ കോളജിലെ ഒപിയിൽ റയാൻ പ്രവർത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം..ട്രെയിൻ തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ ശരീരം കണ്ടെത്തിയത്. ജീവനൊടുക്കിയത് ആകാം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസെത്തി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മരണത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഉൾപ്പെടെ വിവരങ്ങൾ തേടും..

Leave a Reply

Your email address will not be published. Required fields are marked *