April 1, 2026

സിനിമ മേഖലയെ 10 വർഷമായി സർക്കാർ പറ്റിക്കുന്നുവെന്ന്  ഫിയോക്ക് പ്രസിഡന്റ്‌ വിജയ കുമാർ

  • February 26, 2026
  • 0 min read

കേരളത്തിലെ സിനിമ തിയേറ്ററുകൾ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫിയോക്ക് പ്രസിഡന്റ്‌ കെ. വിജയ കുമാർ. മന്ത്രി സജി ചെറിയാൻ സിനിമ മേഖലയോട് ചെയ്തത് അതിക്രമവും, ക്രൂരതയും മാത്രമാണെന്നും, സിനിമ മേഖലയെ 10 വർഷമായി സർക്കാർ പറ്റിക്കുന്നുവെന്നും വിജയ കുമാർ മാധ്യമങ്ങളോട്  പ്രതികരിച്ചു.“തിയേറ്ററുകൾ സർവൈവ് ചെയ്യണമെന്നുണ്ടെങ്കിൽ മിനിമം കളക്ഷൻ എങ്കിലും വേണം. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു പത്ത് വർഷമായിട്ട് സിനിമ മേഖലയെ സർക്കാർ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ സിനിമയോട് ചെയ്ത അതിക്രമങ്ങൾക്കും ,ക്രൂരതകൾക്കും പകരമായി അടുത്തുവരുന്ന തിരഞ്ഞെടുപ്പിൽ സാംസ്കാരിക മന്ത്രിക്കെതിരെ ഒരു സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം പോലും ഞങ്ങൾ ആലോചിക്കുന്നുണ്ട്. മന്ത്രിയുമായി ചർച്ചക്ക് പോയിട്ട് ഒരു കാര്യവും ഇല്ല, എല്ലാം അദ്ദേഹം സമ്മതിക്കും. ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ കളയുകയാണ് അദ്ദേഹത്തിന്റെ ശീലം” വിജയ കുമാർ പറയുന്നു. തിയേറ്ററുകൾ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലാണെന്നും 100 ശതമാനം തിയേറ്ററുകളും അടച്ചു പൂട്ടിയ അവസ്ഥയിലാണെന്നും പറഞ്ഞ വിജയകുമാർ ജനനായകൻ വന്നിരുന്നേൽ രണ്ടാഴ്ച പിടിച്ചു നിൽക്കാമായിരുന്നുവെന്നും, ജന നായകൻ കാരണം പല സിനിമകളുടെയും റിലീസ് മാറ്റിവയ്‌ക്കേണ്ടിവന്നുവെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *