ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജെറുസലേം: ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഭീകരവാദം എവിടെയുണ്ടായാലും അത് ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള സമാധാനത്തിന് ഭീഷണിയാണ്’ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗാസ സമാധാന ശ്രമങ്ങള്‍ മേഖലയില്‍ സുസ്ഥിരമായ ശാന്തി കൊണ്ടുവരുമെന്ന് പ്രത്യാശിച്ച മോദി, ഭീകരവാദത്തോട് ഇന്ത്യയ്ക്ക് എന്നും ‘സീറോ ടോളറന്‍സ്’ നയമാണെന്നും വ്യക്തമാക്കി.2023 ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.നിങ്ങളുടെ വേദന ഞങ്ങള്‍ മനസ്സിലാക്കുന്നു, നിങ്ങളുടെ ദുഃഖത്തില്‍ ഇന്ത്യ പങ്കുചേരുന്നു. ഈ നിമിഷത്തിലും അതിനപ്പുറവും ഇന്ത്യ ഉറച്ച ബോധ്യത്തോടെ ഇസ്രായേലിനൊപ്പം നില്‍ക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.സിവിലിയന്മാരെ കൊലപ്പെടുത്തുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


