റെയിൽവേ സ്റ്റേഷനിലെ ക്യാമറയിൽ വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല: വ്യക്തമാക്കി ആർപിഎഫ്

റെയിൽവേ സ്റ്റേഷനിലെ ക്യാമറയിൽ വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല: വ്യക്തമാക്കി ആർപിഎഫ്
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല എന്ന് ആർപിഎഫ്. ക്യാമറകൾ എല്ലാം പരിശോധിച്ച ശേഷമാണ് ആർപിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് ആർപിഎഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ഇല്ല എന്ന് വ്യക്തമായത്.