March 22, 2026

ആർ.കെ.വി സ്വകാര്യ ബസിനടിയിലേക്ക് വീണുപോയ ആ അമ്മ ബസിനടിയിലൂടെ ഇഴഞ്ഞുനീങ്ങുന്ന കാഴ്ച ശ്വാസമടക്കിപ്പിടിച്ചല്ലാതെ കണ്ടുതീർക്കാനാവില്ല

  • February 25, 2026
  • 1 min read

അവര് വല്ലതും തരുന്നെങ്കിൽ തരട്ടെ……..

Report :Anish chunakara.

പോലീസ് സ്റ്റേഷനിൽ കേറ്റാനൊന്നും ഞാനില്ല.. മരണത്തെ തോൽപ്പിച്ച ആ അമ്മയുടെ വാക്കുകൾകൊല്ലം നഗരത്തെ ഒന്നടങ്കം നടുക്കിയ ആ ദൃശ്യം സോഷ്യൽ മീഡിയയിലൂടെ കണ്ടവരാരും അത്ര പെട്ടെന്ന് അത് മറക്കില്ല. റോഡ് മുറിച്ചുകടക്കുന്നതി നിടെ ആർ.കെ.വി എന്ന സ്വകാര്യ ബസിനടിയിലേക്ക് വീണുപോയ ആ അമ്മ ബസിനടിയിലൂടെ ഇഴഞ്ഞുനീങ്ങുന്ന കാഴ്ച ശ്വാസമടക്കിപ്പിടിച്ചല്ലാതെ കണ്ടുതീർക്കാനാവില്ല. ആ വലിയ ബസിന്റെ ടയറുകൾ കാലിലൂടെ കയറിയിറങ്ങിയിട്ടും മനക്കരുത്തു കൊണ്ട് മാത്രം ആ അമ്മ ഇന്ന് നമ്മളോടൊപ്പം സംസാരിക്കുന്നു.എന്നാൽ ആ അത്ഭുതകരമായ രക്ഷപ്പെടലിനേക്കാൾ നമ്മളെ വിസ്മയിപ്പിക്കുന്നത് ആ അമ്മയുടെ വലിയ മനസ്സാണ്. ആശുപത്രി കിടക്കയിൽ വേദനകൾക്കിടയിലും ആ അമ്മ പറയുന്നത് ആ ബസ് ജീവനക്കാരെ ശിക്ഷിക്കരുത് എന്നാണ്. “അവരും എന്റെ മക്കളെപ്പോലെയല്ലേ മോനേ, അവരുടെ ജോലി പോയാൽ ആ കുടുംബങ്ങൾ കഷ്ടത്തിലാവില്ലേ” എന്ന ആ അമ്മയുടെ ചോദ്യത്തിന് മുന്നിൽ നമ്മുടെ കണ്ണുകൾ നിറഞ്ഞുപോകും. ഒരു പരാതി നൽകി ആ ഡ്രൈവറുടെയോ കണ്ടക്ടറുടെയോ ജീവിതം തകർക്കാൻ ഓമനയമ്മ ആഗ്രഹിക്കുന്നില്ല.പ്രതികാരത്തേക്കാൾ വലുത് സ്നേഹമാണെന്ന് സ്വന്തം ജീവിതത്തിലൂടെ ആ അമ്മ നമുക്ക് കാണിച്ചുതരികയാണ്. വീട്ടുജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഓമനയമ്മയ്ക്ക് ഈ ദുരനുഭവം ഉണ്ടായത്. ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ കഷ്ടപ്പെടുന്ന ആ അമ്മയ്ക്ക് ഉണ്ടായ ഈ അപകടം വലിയൊരു ആഘാതമാണ്. കാലിന് സാരമായ പരിക്കേറ്റ് പള്ളിമുക്കിലെ ആശുപത്രിയിൽ ചികിത്സയിലാണെങ്കിലും തന്റെ അവസ്ഥയേക്കാൾ മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ആകുലപ്പെടുന്ന ഈ വലിയ മനസ്സ് ലോകത്തിന് തന്നെ മാതൃകയാണ്.ചികിത്സയ്ക്കുള്ള സഹായം മാത്രം ആർക്കെങ്കിലും ചെയ്യാമെങ്കിൽ ചെയ്യട്ടെ എന്നല്ലാതെ ആരോടും ഒന്നിനും ആ അമ്മ പരാതി പറയുന്നില്ല. മരണത്തെ തോൽപ്പിച്ച ഈ അമ്മയുടെ അതിജീവനവും ഈ സ്നേഹവും നമുക്ക് ഓരോരുത്തർക്കും ഒരു വലിയ പാഠമാണ്. ഓമനയമ്മ എത്രയും വേഗം പൂർണ്ണ ആരോഗ്യവതിയായി തിരിച്ചു വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

Leave a Reply

Your email address will not be published. Required fields are marked *