അമ്പലപ്പുഴ ഹരിപ്പാട് പുനലൂർ വഴി പഴനി വണ്ടി എന്ന ആവശ്യം ശക്തമാകുന്നു

ആലപ്പുഴ /*Report. Anish chunakara./
ആലപ്പുഴയിൽ നിന്ന് അമ്പലപ്പുഴ ഹരിപ്പാട് പുനലൂർ വഴി പഴനി വണ്ടി എന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിൽ നിന്ന് തൊട്ടടുത്ത് ജില്ലയായ കൊല്ലം വഴി പുനലൂർ ചെങ്കോട്ട പാതയിലൂടെ ഒരൊറ്റ വണ്ടി പോലും ഓടുന്നില്ല. റെയിൽവേ പുതുതായി തുടങ്ങാൻ പോകുന്ന ഈറോഡ് പഴനി പുനലൂർ വണ്ടി ആലപ്പുഴയിലേക്ക് നീട്ടുകയാണെങ്കിൽ തീര ദേശ റൂട്ടിലെ ആലപ്പുഴ അമ്പലപ്പുഴ ഹരിപ്പാട് പ്രദേശത്തുള്ളവർക്ക് പുനലൂരേക്കും പഴനിയിലേക്കും എളുപ്പം എത്തിച്ചേരാൻ സാധിക്കും. ആലപ്പുഴയിൽ പിറ്റ് ലൈൻ ഉള്ളതുകൊണ്ട് പകൽ സമയം ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്താൻ സാധിക്കും. അങ്ങനെയെങ്കിൽ ആലപ്പുഴ പിറ്റ് ശേഷിയുടെ 50% ഉപയോഗിക്കാൻ സാധിക്കും. 13 കിലോമീറ്റർ താഴെയാണ് അമ്പലപ്പുഴ ആലപ്പുഴ ഭാഗത്ത് ഡബിളിങ് ഇല്ലാത്തത് എന്നതുകൊണ്ട് സ്വാഭാവികമായും ഇരട്ട പാതയുടെ ഗുണം ഈ ട്രെയിന് ആലപ്പുഴ ഭാഗത്ത് ലഭിക്കും. ദക്ഷിണ പഴനിയ ഹരിപ്പാട് ക്ഷേത്രവും പഴനി ക്ഷേത്രവും തമ്മിലുള്ള കണക്ഷൻ ടൂറിസത്തിന് കരുത്ത് പകരും. ഈ സർവീസ് ആഴ്ചയിൽ മൂന്ന് ദിവസം നടത്താൻ സാധിക്കും. ആലപ്പുഴയിൽ നിന്ന് ഉച്ചക്ക് ശേഷം എടുക്കുന്ന രീതിയിൽ തുടങ്ങുകയാണെങ്കിൽ കൊല്ലം പുനലൂർ ഭാഗത്ത് വൈകിട്ട് ഒരു വണ്ടി കൂടി ലഭിക്കും. പിറ്റേദിവസം ഈറോഡ് നിന്ന് ഉച്ചക്ക് ശേഷം എടുത്താൽ മതി.#alapuzha #rail #ഹരിപ്പാട് #àmbalapuzha #kerala

